#wafy_updates photos & videos

3 days ago

തംഹീദിയ്യ പാരൻ്റിംഗ് ക്ലാസ് സമാപിച്ചു --------------------------------------- 2020-21അധ്യയനവർഷത്തിൽ 64 വാഫി, വഫിയ്യ കോളേജുകളിലേക്ക്‌ പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 17, 18, 19 തിയ്യതികളിൽ ആറു സെഷനുകളിലായി Zoom വഴി പാരൻ്റിംഗ് ക്ലാസുകൾ നടന്നു. 64 വാഫി, വഫിയ്യ, വഫിയ്യ ഡേ കോളേജുകളിൽ നിന്നായി 1700 ലധികം രക്ഷിതാക്കളും 100 ഓളം അധ്യാപകരും പാരൻ്റിംഗ് ക്ലാസുകളിൽ പങ്കെടുത്തു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി, പ്രഗൽഭ ട്രൈനർ ഇഖ്ബാൽ വാഫി എന്നിവർ കോർഡിനേറ്റർ ടോക്ക്, ഇന്ററാക്ഷൻ, പാരൻറിംഗ് ടോക്ക് എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി. #WAFY_UPDATES [121] Media Desk Coordination of Islamic Colleges - CIC pro.wafycic @gmail .com 23/10/2020

1752
2 weeks ago

*തംഹീദിയ്യ പാരന്റിംഗ് ക്ലാസ്* --------------------------------------- വാഫി, വഫിയ, വഫിയ്യ ഡേ കോളേജുകളിലേക്ക്‌ 2020-21അധ്യയനവർഷത്തിൽ പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 17, 18, 19 തിയ്യതികളിൽ ആറു സെഷനുകളിലായി Zoom വഴി പാരൻറിംഗ് ക്ലാസുകൾ നടക്കുന്നു. സി.ഐ.സി നേതാക്കളും, പ്രമുഖ ട്രെയിനർമാരും പരിപാടിയിൽ സംബന്ധിക്കും. #WAFY_UPDATES [120] Media Desk Coordination of Islamic Colleges - CIC http://wa.me/919349677788 pro.wafycic @gmail .com 15/10/2020

920
4 weeks ago

October 2 ഗാന്ധി ജയന്തി #WAFY_STUDENTS_FEDERATION #🔖 #wafy_wafiyya #wafy_updates #wafystudentsfederation

2155

Top photos & videos on #wafy_updates

last month

ചിന്തകൾക്ക് തീ പിടിച്ചിരിക്കുന്നു 🥰🔥 @abdulhakeemfaizy #wsf #wafy #wafycic #wafy_wafiyya #wafy_updates #wafystudentsfederation #wsfcic #wafystreams #wafystudents

1276
Jun 2020

https://www.facebook.com/wafycic/posts/2908687642512132 *ക്യൂ ഫോർ ടുമോറോ 2 - ലൈവ്* ---------------- വാഫി,വഫിയ്യ വിദ്യാർത്ഥി-വിദ്യാർത്ഥിനികളോട് സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നാളെ (24/06/2020 ബുധൻ ) വൈകുന്നേരം 5 മണിക്ക് ഫേസ്ബുക്ക് ലൈവിൽ സംവദിക്കുന്നു. ലൈവ് ലഭ്യമാവുന്ന ഒഫീഷ്യൽ യൂടൂബ് ചാനൽ ലിങ്ക്: WAFY UPDATES ( YouTube ) https://www.youtube.com/c/WAFYUPDATES/ അഫിലിയേറ്റഡ് സ്ഥാപനങ്ങൾ സമയവിവരങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിയെന്ന് ഉറപ്പുവരുത്തുക. എല്ലാ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും വാഫി, വഫിയ്യ കുടുംബാംഗങ്ങളും പങ്കെടുക്കുക. *Read More...* 👇 https://www.facebook.com/wafycic/posts/2908687642512132 ‌‌‌‌ #WAFY_UPDATES [86] Media Desk, CIC Headquarters Coordination of Islamic Colleges - CIC http://wa.me/917591944394 pro.wafycic @gmail .com 23/06/2020

1544
Jan 2020

https://www.facebook.com/132352196812371/posts/2564986686882231/ *അർഹാം ഹോസ്റ്റൽ, മസ്ജിദ് ഉദ്ഘാടനം ജനുവരി 27 ന്* ------------------------ കാളികാവ് വാഫി കാമ്പസിൽ നിർമ്മാണം പൂർത്തിയായ അർഹാം ഹോസ്റ്റലിന്റെയും കാമ്പസ് മസ്ജിദിന്റെയും ഉദ്ഘാടനം 2020 ജനുവരി 27 തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടക്കും. സി.ഐ.സി റെക്ടർ, പാണക്കാട് സയ്യിദ് ഹൈ​ദറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിക്കുക. ഫൈനാൻസ് സമിതി ചെയർമാൻ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി ആത്മീയ, വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മർഹൂം കാളികാവ് എ.പി ബാപ്പു ഹാജി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (സി.ഐ.സി ) ദാനമായി നൽകിയ 15 ഏക്കർ ഭൂമിയിൽ 2016 ഫെബ്രുവരിയിലാണ് വാഫി കാമ്പസ് നിർമ്മാണം ആരംഭിച്ചത്. സെപ്തംബറിൽ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തോടെ പഠനാരംഭം കുറിച്ചു. സി.ഐ.സി നേരിട്ടു നടത്തുന്ന ആദ്യ ക്യാമ്പസാണിത്. നിലവിൽ 340 വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. Read More.. 👇 https://www.facebook.com/132352196812371/posts/2564986686882231/ #WAFY_UPDATES [65] Media Desk, CIC Headquarters Coordination of Islamic Colleges - CIC http://wa.me/+917591944394 pro.wafycic @gmail .com 22/01/2020

1291
Jul 2020

'സമസ്ത' സ്ഥാപകന്റെ നാട്ടിൽ സ്ഥാപനങ്ങളുടെ സ്ഥാപനം ---------------------- മലപ്പുറം - കുളത്തൂർ‏ - പാങ്ങിൽ നിർമ്മാണം പുരോ​ഗമിക്കുന്ന വഫിയ്യ കാമ്പസിനെ കുറിച്ച് പണ്ഡിത മഹത്തുക്കളും വിദ്യാഭ്യാസ വിചക്ഷണരും സ്വപ്നങ്ങൾ പങ്കുവെക്കുന്നു. പാങ്ങ് വഫിയ്യ കാമ്പസിന്റെ ഒഫീഷ്യൽ പ്രോമോ വീഡിയോ. പാങ്ങ് വഫിയ്യ കാമ്പസിന്റെ വീഡിയോ കാണാം.. 👇 https://youtu.be/Drxsm2qCk5Q പാങ്ങിൽ വരാനിരിക്കുന്ന വഫിയ്യ കാമ്പസ്. പ്രഥമ സ്ഥാപനം 'പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ സ്മാരക വാഫി പി.ജി കോളേജ്' ന്റെ ഓൺലൈൻ പഠനാരംഭം 2020 ജൂലൈ 11 ശനി 4:30 PM നു നടക്കും. യൂടുബ് ലൈവിൽ (WAFY UPDATES ) ലഭ്യമാവും. സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കും. ആത്മീയ, വിദ്യാഭ്യാസ രം​ഗത്തെ പ്രമുഖർ ലൈവിൽ സംവദിക്കും. #WAFY_UPDATES [95] Media Desk, CIC Headquarters Coordination of Islamic Colleges - CIC pro.wafycic @gmail .com 08/07/2020

1221
Aug 2020

" രാജ്യ നന്മക്കായി നാം കൈകൾ കോർക്കണം.. രമ്യതയും മൈത്രിയും പടുത്തുയർത്തണം.. " 'എല്ലാവരുടേയും' ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വാഫി കുടുംബം Read More..👇 https://www.facebook.com/132352196812371/posts/3048766495170912/ #WAFY_UPDATES [108] Media Desk, CIC Headquarters Coordination of Islamic Colleges - CIC pro.wafycic @gmail .com 14/08/2020

1272
Jan 2020

https://www.facebook.com/wafycic/posts/2576645119049721 *വാഫി അർഹാം ഹോസ്റ്റൽ നാടിന് സമർപ്പിച്ചു* ------------------------------ കാളികാവ്: വാഫി കാമ്പസ് കാളികാവിൽ നിർമ്മാണം പൂർത്തിയായ അർഹാം ഹോസ്റ്റലും കാമ്പസ് മസ്ജിദും ജനുവരി 27 തിങ്കളാഴ്ച നാടിനു സമർപ്പിച്ചു. സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, അസ്സി.റെക്ടർമാരായ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ, കെ.എ റഹ്മാൻ ഫൈസി കാവനൂർ, കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, എം.പി.ടി.യെ പ്രസിഡണ്ട് പി.എസ്എ.ച്ച് തങ്ങൾ, സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ ആത്മീയ, വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു. വാഫി അർഹാം അസംബ്ലി അം​ഗങ്ങളും കാമ്പസ് ജീറാൻ സമിതി അം​ഗങ്ങളും നിറഞ്ഞ സദസ്സിനെ പ്രൗഢമാക്കി. വാഫി അർഹാം അസംബ്ലി അം​ഗങ്ങളാണ് പുതിയ അർഹാം ഹോസ്റ്റൽ നിർമ്മിച്ചു നൽകിയത്. മർഹൂം എ.പി ബാപ്പു ഹാജി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന് (സി.ഐ.സി ) ദാനമായി നൽകിയ 15 ഏക്കർ ഭൂമിയിൽ 2016 ഫെബ്രുവരിയിലാണ് വാഫി കാമ്പസ് നിർമ്മാണം ആരംഭിച്ചത്. സെപ്തംബറിൽ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തോടെ പഠനാരംഭം കുറിച്ചു. സി.ഐ.സി നേരിട്ടു നടത്തുന്ന ആദ്യ കാമ്പസാണിത്. നിലവിൽ 340 വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. രാവിലെ ചേർന്ന സി.ഐ.സി സിണ്ടിക്കേറ്റ് യോ​ഗത്തിലും മാനേജ്മെന്റ് ശിൽപശാലയിലും നിർവ്വാഹക സമിതി അം​ഗങ്ങളും, വിവിധ ഉപസമിതി അം​ഗങ്ങളും, അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ്, സ്റ്റാഫ് പ്രതിനിധികളും പങ്കെടുത്തു. 'സ്റ്റാൻടേഡൈസേഷൻ ഓഫ് ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂഷൻസ്', 'നോ കോംപ്രമൈസ് വിത്ത് ക്വാളിറ്റി' തുടങ്ങിയ ശീർഷകങ്ങളിൽ ചർച്ചകൾ നടന്നു. അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ മജീദ് സാർ തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ 88 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. 2020-21 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷ മെയ് 13( വഫിയ്യ ), 14 (വാഫി ) തിയ്യതികളിൽ നടക്കും. *Read More..* 👇 https://www.facebook.com/wafycic/posts/2576645119049721 #WAFY_UPDATES [66] Med

1341
Apr 2020

*വാഫി - വഫിയ്യ സ്ഥാപനങ്ങൾ വിട്ടുനൽകും* --------------------------- ലോകത്ത് കൊറോണ വ്യാപനത്തിന്റെ ബേജാറ് കൂടിവരികയാണ്. പടച്ചവനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. അതേ സമയം മുൻകരുതലുകളും പ്രതിവിധികളും പരമാവധി സ്വീകരിക്കുകയും ചെയ്യുക. അതാണ് ഇസ്ലാമിക രീതി. സിറിയയിൽ പ്ലേ​ഗ് പടരാൻ തുടങ്ങിയപ്പോൾ അങ്ങോട്ട് കടക്കാതെ ഉമർ (റ ) മദീനയിലേക്കു തന്നെ മടങ്ങി. അപ്പോൾ സിറിയയുടെ ​ഗവർണ്ണർ അബൂഉബൈദ (റ ) യുടെ ചോദ്യം: "അല്ലാഹുവിന്റെ വിധിയിൽ നിന്ന് ഓടി രക്ഷപ്പെടുകയോ !?" ഉമർ (റ ) ന്റെ മറുപടി: "അല്ലാഹുവിന്റെ വിധിയിൽ നിന്നും അല്ലാഹുവിന്റെ വിധിയിലേക്കു തന്നെ ഓടുകയാണ് നാം" "ഒരിടത്ത് പ്ലേഗ് ബാധിച്ചു എന്നു കേട്ടാൽ അങ്ങോട്ട് കടക്കരുത്. അവിടെ നിന്നു പുറത്തു കടക്കുകയുമരുത്" എന്ന പ്രവാചക വചനത്തിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടിയത്. 90 വാഫി-വഫിയ്യ സ്ഥാപനങ്ങളുണ്ട്. അവ ഐസൊലേഷൻ ക്യാമ്പുകൾക്കായി വിട്ടുനൽകാൻ സ്ഥാപനങ്ങൾ തയ്യാറായിരിക്കുന്നു. ജൈവ വൈറസുകളും ചിന്താവൈറസുകളും പെരുകിക്കൊണ്ടിരിക്കുകയാണ്. ഒരു പുതുയു​ഗപ്പിറവിക്കായി നമുക്ക് കാത്തിരിക്കാം. പ്രാർത്ഥിക്കാം. നാഥൻ നമ്മെ തുണക്കട്ടെ, ആമീൻ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി വാഫി - വഫിയ്യ കോർഡിനേറ്റർ *Read More..* 👇 https://www.facebook.com/hakeemfaizy/posts/2832024813541812 ‌‌‌‌ #WAFY_UPDATES Media Desk, CIC Headquarters Coordination of Islamic Colleges - CIC http://wa.me/+917591944394 pro.wafycic @gmail .com 11/4/2020

1635
Jul 2020

കരുതലിന്റെ പെരുന്നാൾ —--------- 'പ്രാർത്ഥനകളുടെ മാസ്ക്കിട്ടിരിക്കാം.. പരസ്പരം മനസ്സുകൊണ്ടു പുണരാം..' #StayHome #StaySafe എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ വാഫി കുടുംബം Read More... 👇 https://www.facebook.com/132352196812371/posts/3007284065985822/ ‌‌‌‌ #WAFY_UPDATES [104] Media Desk, CIC Headquarters Coordination of Islamic Colleges - CIC pro.wafycic @gmail .com 30/07/2020

1281